യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ്:അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി ചോദിച്ചു. പ്രകോപനപരമാണ് ഇത്തരം ട്വീറ്റുകളെന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം.ഇത്തരമൊരു കേസില്‍ 22 ദിവസം റിമാന്റ് ചെയ്യുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍