അനില്‍ അംബാനി കൂടുതല്‍ പ്രതിസന്ധിയില്‍; പണം ആവശ്യപ്പെട്ട് ചൈനീസ് ബാങ്കുകളും

മുംബൈ: കടക്കെണിയിലായ ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയോട് പണം ആവശ്യപ്പെട്ട് ചൈനീസ് ബാങ്കുകളും. ചൈന ഡെവലപ്‌മെന്റ് ബാങ്ക്, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സിം ബാങ്ക് ഓഫ് ചൈന എന്നീ സ്ഥാപനങ്ങളാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തങ്ങളോടു വാങ്ങിയ പണം ഉടന്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 
ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന ഡവലപ്പ്‌മെന്റ് ബാങ്കിന് 9,860 കോടി രൂപയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നല്‍കാനുള്ളത്. എക്‌സിം ബാങ്കിന് 3,360 കോടിയാണ് കിട്ടാക്കടം. ഇന്‍ഡസ്ട്രിയന്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈനയ്ക്ക് 1,554 കോടിയാണ് കിട്ടാനുള്ളത്. അതേസമയം, തങ്ങളുടെ ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാനുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ തുടരുകയാണ്.
നേരത്തെ, റിലയന്‍സ് കമ്യൂണിക്കേഷന്റെ ആസ്തികള്‍ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍