ഇവിടെ ജീവിതം തിരികെ കിട്ടുന്നു ആദിത്യ തളിയാടത്ത്

കോഴിക്കോട്: മദ്യവും മയക്കുമ രുന്നും ഇന്നത്തെ യുവതലമുറ യ്‌ക്കൊപ്പം സഞ്ചരിക്കുന്ന അവ സ രത്തില്‍, ഇതിന് അടിമകളാ യി അതില്‍നിന്നും തിരിച്ചു വരാന്‍ ബുദ്ധിമുട്ടുന്ന ധാരാളം പേരെ നമ്മള്‍ ദിനംപ്രതി കാണാ റുണ്ട്. ലഹരി വിമുക്ത കേന്ദ്ര ങ്ങള്‍ ഇക്കാര്യത്തില്‍ വലിയൊ രു കൈത്താങ്ങ് ആണ്. ജീവിത ത്തി ലേക്ക് തിരിച്ചു വരാന്‍ സഹായിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ മഹത്തായ സേവനമാണ് അനുഷ്ഠിക്കുന്നത്. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്റര്‍ ഇതിനോടകംതന്നെ ഏറെപ്പേരെ ലഹരിയുടെ നീരാളി പ്പിടി ത്തത്തില്‍ നിന്നും മോചിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു കഴിഞ്ഞു. യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗം അനുദിനം വര്‍ദ്ധിച്ചു വരുന്ന അവസരത്തില്‍ ഇതിനൊരു ശാശ്വത പരിഹാരമായാണ് വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ഫണ്ട് ഉപയോഗിച്ച് ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഡി അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ ത്തനം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപ ത്രിയോട് ചേര്‍ന്ന് കഴിഞ്ഞ നവംബറിലാണ് ലഹരിവിമുക്ത കേന്ദ്ര ത്തില്‍ ഒ.പി ചികിത്സ തുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ കിടത്തി ചികിത്സയും ആരംഭിച്ചു. ഇതിനോടകം തന്നെ 900ത്തോളം പേര്‍ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ചതെങ്കിലും ഇവിടെ എത്തിയതില്‍ കൂടുതലും മധ്യവയസ്‌കരാണ്. കിടത്തി ചികിത്സയുടെ ഭാഗമായി 10 ബെഡ്ഡുകള്‍ ആണ് ഉള്ളത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാ യി പ്രത്യേക വാര്‍ഡും ഒരുക്കി. മരുന്നുകള്‍ക്കു പുറമേ യോഗ, വ്യാ യാ മം, കൃഷി, ഗെയിംസ് തുടങ്ങി ആരോഗ്യപരമായ പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചികിത്സാരീതി. ഇവിടെ എത്തിയവരില്‍ 90 ശതമാനത്തോളം പേരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവ രാന്‍ സാധിച്ചിട്ടുണ്ടെന്നും, അസുഖം മാറിയവര്‍ക്ക് കുറച്ചുകാല ത്തേക്ക് മരുന്നും ആഴ്ചയിലോ മാസത്തിലോ ചെക്കപ്പും, കൗണ്‍ സിലിംഗും ഇവിടെ നിന്നും നല്‍കുന്നുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ ജിജേഷ് പറഞ്ഞു. ദിവസേന പത്തോളം പേരാണ് ചികിത്സയ്ക്കായി എത്തുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരും ഇവിടെ ചികിത്സക്കായി എത്തിയിട്ടുണ്ട്. വളരെ പരിമിതമായ സൗകര്യങ്ങളില്‍ ആണ് ഡി അഡിക്ഷന്‍ സെന്റര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കൃത്യമായി മരുന്നുകള്‍ എത്താത്തതും, കിടത്തി ചികിത്സക്കായുള്ള വേണ്ടത്ര സൗകര്യം ഇല്ലാത്തതും വിഷമം സൃഷ്ടിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍