സഹകരണമേഖലയില്‍ മാറ്റം കൊണ്ടുവരും: മന്ത്രി എം എം മണി

അടിമാലി:സര്‍ക്കാര്‍ സഹകരണമേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംഎം മണി.കണ്‍സ്യൂമര്‍ ഫെഡ് ഇരുമ്പുപാലം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ സര്‍ക്കാര്‍ ലാഭത്തിലാക്കി വരികയാണ്.കേരള ബാങ്ക് രൂപീകരണം അതിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നു.ഏറെനാളായുള്ള കാത്തിരിപ്പിനൊടുവിലാണ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഇരുമ്പുപാലത്ത് ആരംഭിച്ചത്.അടിമാലിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ലാഭമല്ലെന്ന് കണ്ടതോടെയായിരുന്നു ഇരുമ്പുപാലത്തേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചത്.ആദിവാസി മേഖലകളുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമെന്ന നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് മികച്ച വരുമാനം ലഭിക്കുമെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പ്രതീക്ഷ.കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ പിഎം ഇസ്മയില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കണ്‍സ്യൂമര്‍ഫെഡ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍