ഇന്ത്യയില്‍ കുതിക്കാന്‍ ജപ്പാന്‍ ട്രെയിനുകള്‍

ന്യൂഡല്‍ഹി: ജപ്പാനില്‍നിന്ന് 24 ട്രെയിനുകള്‍ വാങ്ങുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭയില്‍. മുംബയ് അഹമ്മദാബാദ് ഹൈസ്പീഡ് റയില്‍ പദ്ധതിയ്ക്കുവേണ്ടിയാണ് ട്രെയിനുകള്‍ വാങ്ങുന്നത്. 24എണ്ണത്തില്‍ ആറെണ്ണം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ അംസംബിള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2023ഓടുകൂടി പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രീമിയം തീവണ്ടികളായ രാജധാനി, ശതാബ്ദി എക്‌സ്പ്രസ് എന്നിവ സ്വകാര്യവത്കരിക്കാന്‍ യാതൊരു നീക്കവുമില്ലെന്നും ഇതിസംബന്ധിച്ച ഊഹാപോഹങ്ങള്‍ തള്ളുന്നതായും റെയില്‍വേ മന്ത്രി വ്യക്തമാക്കി. ചെലവ് :1,08,000 കോടി രൂപ ചെലവിന്റെ 81 ശതമാനവും നല്‍കുക ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി(ജെയ്ക്ക) പണം നല്‍കുന്നത് വായ്പയായി ട്രെയിന്‍ വാങ്ങുന്നത് ടെന്‍ഡര്‍ വിളിച്ച് ഇന്ത്യയിലെവിടെ അസംബിള്‍ ചെയ്യുമെന്ന് തീരുമാനിക്കുന്നത് ജപ്പാനിലെ നിര്‍മ്മാണക്കമ്പനി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍