പ്രജാവേദിക പൊളിച്ചടുക്കി; ഇനി ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതി, വിടാതെ ജഗന്‍

ഹൈദരാബാദ്: എട്ടുകോടി രൂപ ചില വഴിച്ച് പണിത പ്രജാവേദിക എന്ന കെട്ടിടം പൊളിച്ചടുക്കിയതിന് പിന്നാലെ ചന്ദ്രബാ ബു നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിക്കാന്‍ ജഗന്റെ സര്‍ക്കാരിന്റെ നീക്കം. അനധികൃത നിര്‍മാണമെന്ന് കണ്ടെ ത്തിയാല്‍ നായിഡുവിന്റെ ഈ വീടും പൊളിച്ചുനീക്കുമെന്ന് വൈ. എസ്. ആര്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാ വും രാജ്യസഭാംഗവുമായ വിജയസായ് റെഡ്ഡി പറഞ്ഞു.എയര്‍ കോസ്റ്റ ഉടമയായി രുന്ന ലിംഗമനേനിയില്‍നിന്നും ലീസിനെ ടുത്ത കെട്ടിടത്തിലാണ് നിലവില്‍ ചന്ദ്ര ബാബു നായിഡു താമസിക്കുന്നത്. എന്നാ ല്‍ ഈ വീട് നിര്‍മിച്ചിരിക്കുന്നതും നിയമങ്ങള്‍ ലംഘിച്ചാണെന്നാണ് പുതിയ ആരോപണം. നിര്‍മാണം അനധികൃതമാണെന്ന് കണ്ടെ ത്തിയാല്‍ പൊളിച്ചുനീക്കല്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളി ല്ലെന്നാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. അതേസമയം, നായിഡുവിന്റെ വസതി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ നടപടികള്‍ എളുപ്പമാകില്ലെന്നാണ് സൂചന. ഈ കെട്ടിടത്തിനെ ചൊല്ലി കോടതിയില്‍ കേസ് നിലവിലുള്ളതും നടപടികള്‍ക്ക് തടസമാകും.അതിനിടെ, എട്ടുകോടി രൂപ ചിലവഴിച്ച് പണിത പ്രജാവേദിക പൊളിച്ചുനീക്കിയതിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണെന്നാണ് ടി.ഡി.പി. നേതാക്കള്‍ ആരോപിച്ചു കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രജാവേദിക പൂര്‍ണമായും പൊളിച്ചുനീക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍