സംസ്ഥാനത്ത് നാളെ ട്രെയിന്‍ നിയന്ത്രണം; സര്‍വീസുകള്‍ വൈകും

തിരുവനന്തപുരം: പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി എറണാകുളം-കോട്ടയംഎറണാകുളം പാസഞ്ചര്‍ നാളെ റദ്ദാക്കി. 
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ഇന്ന് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി(16341) നാളെ എറണാകുളത്തു നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. 
എറണാകുളം-ഷൊര്‍ണൂര്‍, കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്നും ഷൊര്‍ണൂര്‍-എറണാകുളം, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെയും തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. 
നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ നാളെ തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂര്‍ വൈകി ഉച്ചകഴിഞ്ഞ് 3.55 നേ സര്‍വീസ് ആരംഭിക്കൂ. ഇതിനു പുറമെ മുളങ്കുന്നത്തുകാവ്പൂങ്കുന്നംതൃശൂര്‍ സെക്ഷനില്‍ നാളെ മാംഗളൂര്‍തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, അജ്മീര്‍എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ് എന്നിവ അരമണിക്കൂര്‍ പിടിച്ചിടും. 
മുംബൈകന്യാകുമാരി 40 മിനിറ്റും ബാംഗളൂര്‍കൊച്ചുവേളി 50 മിനിറ്റും ഹസ്രത് നിസാമുദ്ദീന്‍തിരുവനന്തപുരം 30 മിനിറ്റും കാരയ്ക്കല്‍എറണാകുളം ഒരു മണിക്കൂര്‍ 50 മിനിറ്റും പിടിച്ചിടും. 
ചെന്നൈ സെന്‍ട്രല്‍ആലപ്പുഴ അരമണിക്കൂര്‍, തിരുവനന്തപുരംമംഗലാപുരം 20 മിനിറ്റ്, കൊച്ചുവേളിമാംഗളൂര്‍ 30 മിനിറ്റ്, തിരുവനന്തപുരംചെന്നൈ സെന്‍ട്രല്‍ 30 മിനിറ്റ്, കൊച്ചുവേളിനിലമ്പൂര്‍ 30 മിനിറ്റ്, തിരുവനന്തപുരംമാംഗളൂര്‍ 30 മിനിറ്റ്, തിരുവനന്തപുരംമധുര 30 മിനിറ്റ്, പുനലൂര്‍ഗുരുവായൂര്‍ 20 മിനിറ്റ് എന്നിങ്ങനെയാണ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍