പൊലീസ് ഓഫീസറായി തലയുടെ പുതിയ അവതാരം

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ തല അജിത് പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നു. ആഗസ്റ്റില്‍ റിലീസ് ചെയ്യുന്ന അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിനോദ്. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പിങ്ക് എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈ. ഈ ചിത്രം നിര്‍മ്മിക്കുന്ന ബോണീ കപൂര്‍ തന്നെയാണ് അജിത്തിന്റെ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. നേര്‍ക്കൊണ്ട പാര്‍വൈയുടെ അതേ അണിയറപ്രവര്‍ത്തകര്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിലും എന്നാണ് റിപ്പോര്‍ട്ടുകള്‍.തല 60 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്ത വര്‍ഷം അജിത്തിന്റെ ജന്മദിനത്തില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒടുവില്‍ റിലീസ് ചെയ്ത അജിത്തിന്റെ വിശ്വാസം 200 കോടിയാണ് കളക്ട് ചെയ്തത്.നേര്‍ക്കൊണ്ട പാര്‍വൈയില്‍ വിദ്യാബാലന്‍ , ശ്രദ്ധാ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, അര്‍ജുന്‍ ചിദംബരം തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. സംഗീതം യുവന്‍ ശങ്കര്‍ രാജയും ഛായാഗ്രഹണം നീരവ് ഷായും നിര്‍വഹിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍