ലോകകപ്പില്‍ ബംഗ്ലാദേശിന്റെ 'വിജയ നായകരില്‍' ഒന്നാമനായി മൊര്‍ത്താസ

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച നായകനെന്ന റിക്കാര്‍ഡ് ഇനി മഷ്‌റഫെ മൊര്‍ത്താസയുടെ പേരില്‍. ദക്ഷിണാഫ്രിക്കയെ 21 റണ്‍സിന് തോല്‍പിച്ചതോടെയാണ് നേട്ടം. ആറു മത്സരങ്ങളില്‍ നാലാമത്തെ ജയമാണ് മൊര്‍ത്താസയുടെ കീഴില്‍ ബംഗ്ലാദേശ് നേടുന്നത്. ലോകകപ്പില്‍ മൂന്നു വിജയം വീതം ജയമുള്ള ഷക്കീബ് അല്‍ ഹസനെയും ഹബീബുള്‍ ബാഷനെയുമാണ് മൊര്‍ത്താസ മറികടന്നത്. ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ ഷക്കീബ് ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്. അതേസമയം, ഒമ്പത് മത്സരങ്ങളാണ് ബാഷറിന്റെ കീഴില്‍ ലോകകപ്പില്‍ ബംഗ്ലാദേശ് കളിച്ചത്. അമിനുള്‍ ഇസ്‌ലാം(അഞ്ചില്‍ രണ്ട് ജയം), ഖലീദ് മഷൂദ്(ആറില്‍ ജയമൊന്നുമില്ല) എന്നിവരാണ് മുന്‍ ലോകകപ്പുകളില്‍ ബംഗ്ലാദേശിനെ നയിച്ച ക്യാപ്റ്റന്മാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍