മഞ്ചേശ്വരം:ഹര്‍ജി പിന്‍വലിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെ ടുപ്പില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ ആര്‍ ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോ ടതി. എതിര്‍പ്പുണ്ടെങ്കില്‍ പതി നാല് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ജൂലൈ അഞ്ചാം തീയതി കേസ് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.2016 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭയില്‍ യുഡിഎഫിന്റെ പി .ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്.കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രന്‍ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് അബ്ദുള്‍ റസാഖ് അന്തരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍