ചെയര്‍മാന്‍ സ്ഥാനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ജോസ് കെ.മാണി

 കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച വിഷയ ത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കു മില്ലെന്ന് ജോസ് കെ.മാണി എംപി. പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുത്തത് നിയമപരവും ജനാധിപത്യപരവുമായി ട്ടാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നേരത്തെ, ജോസ് കെ. മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലാ ണെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. പറഞ്ഞിരുന്നു. ചെയര്‍ മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാട് സമവായത്തിന് തയാറല്ല എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി യിരുന്നു.തന്റെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലാണെന്ന് പറഞ്ഞ ജോസഫിന്റെ രാഷ്ട്രീയജീവിതം പലവട്ടം വെന്റിലേ റ്ററിലായതാണെന്നും അന്നെല്ലാം അദ്ദേഹത്തെ രക്ഷിച്ചതു കെ.എം. മാണിയാണന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍