നിപ സംശയം: നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

പരിശോധനാ ഫലം ഇന്ന് 

കോഴിക്കോട്ടെ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക്

കൊച്ചി/തൃശൂര്‍: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന സൂചനകള്‍ പുറത്ത് വന്നതിനു പിന്നാലെ തുടര്‍ നടപടികള്‍ ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. യുവാവിന്റെ സാന്നിധ്യമുണ്ടായിരുന്ന എല്ലായിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചെന്നും ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി കെ.കെ.ശൈലജയും തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും വ്യക്തമാക്കി. പുനെ വൈറോളജി ഇന്‍സ്റ്റ്യൂട്ടിലെ ഫലം വന്നാലെ അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കുന്നുവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍