വിജയ് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍സ്റ്റാറാണെന്ന് ഉണ്ണി മുകുന്ദന്‍

ഇളയതളപതി വിജയ്‌യെ കുറിച്ച് ഉണ്ണി മുകുന്ദന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. ജീവിതത്തില്‍ ഇത്രയധികം എളിമയുള്ളൊരു നടനെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ഉണ്ണി പറയുന്നു. തന്റെ ആദ്യ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയില്‍ നടക്കുന്നതിനിടെയാണ് വിജയ്‌യെ ആദ്യമായി കാണുന്നത്. പ്രിവ്യു ഷോ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മുടിയൊക്കെ പറ്റവെട്ടി ഒരു സാധാരണ കണ്ണാടിയുംവെച്ച് മതിലില്‍ ചാരി നില്‍ക്കുന്ന ഒരു ആളെ കണ്ടെന്നും അത് വിജയ് ആണെന്ന് മനസിലാക്കാന്‍ കുറച്ച് സമയമെടുത്തെന്നും ഉണ്ണി പറയുന്നു. 
അടുത്ത് ചെന്ന് സംസാരിക്കാന്‍ ഭയപ്പെട്ടു. ജീവിതത്തില്‍ ഒരു സൂപ്പര്‍താരത്തിനെയും താന്‍ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല. അത്രയധികം എളിമയോടെയാണ് ആ മനുഷ്യനെ ഞാന്‍ അന്ന് കണ്ടത്. ഉണ്ണി പറയുന്നു. വിജയ് എന്ന സൂപ്പര്‍ താരത്തെ ആരാധിച്ചിരുന്ന താന്‍ അന്നു മുതല്‍ വിജയ് എന്ന മനുഷ്യനെയും ആരാധിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം ഫേസ് ബുക്ക് പേസ്റ്റില്‍ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍