കൂടുതല്‍ മന്ത്രിസഭാ സമിതികള്‍ പ്രഖ്യാപിച്ചു; കരുത്തനായി അമിത്ഷാ

ന്യൂഡല്‍ഹി: രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ കൂടുതല്‍ മന്ത്രിസഭാ സമിതികള്‍ പ്രഖ്യാപിച്ചു. പുതിയതായി അഞ്ച് മന്ത്രിസഭാ സമിതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതോടെ എട്ടു മന്ത്രിസഭാ സമിതികളിലും ആഭ്യന്തരമന്ത്രി അമിത്ഷാ അംഗമായി. ഇതില്‍ പാര്‍ലമെന്ററി കാര്യവും സര്‍ക്കാര്‍ വീട് നിര്‍മിക്കുന്നതിനുമുള്ള രണ്ട് സമിതികളുടെ അധ്യക്ഷനുമാണ് അമിത്ഷാ. നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ പ്രധാനമന്ത്രിയും അമിത്ഷായും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ മന്ത്രിസഭാ സമിതികളിലും അമിത്ഷായെ ഉള്‍പ്പെടുത്തിയതോടെ മന്ത്രിസഭയിലെ കരുത്തനായിരിക്കുകയാണ് അദ്ദേഹം. തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ട് പുതിയമന്ത്രിസഭാ സമിതികളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടുസമിതികളുടെയും ചെയര്‍മാന്‍ പ്രധാനമന്ത്രി തന്നെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍