ഇമ്മാതിരി പ്രചാരണവുമായി വന്നാല്‍ കര്‍ശന നടപടി, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കൊച്ചി: നിപ്പയ്ക്ക് പ്രകൃതി ചികിത്സയുണ്ടെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണത്തിനിറങ്ങിയവര്‍ക്കെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. എറണാകുളത്ത് നിപ്പസ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.തൊടുപുഴയിലെ കോളേജിലും വാടക വീട്ടിലും പരിശോധന. 'ചിലയാളുകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി കൊണ്ടു വന്ന മാങ്ങ കടിച്ച് കാണിച്ചിട്ട് വവ്വാല്‍ കടിച്ചതൊക്കെ താന്‍ കഴിക്കുമെന്നും നിങ്ങള്‍ കഴിച്ചോളൂ എന്നൊക്കെ പറഞ്ഞിരുന്നു. ഇമ്മാതിരി പ്രചരണം ഉണ്ടായാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും. ഇതുപോലെ അബദ്ധ ജഡിലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ജനങ്ങള്‍ ബഹിഷ്‌ക്കരിക്കണം' മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം നിപ്പയെ സംബന്ധിച്ച് ജേക്കബ് വടക്കഞ്ചേരി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. നിപ്പ ഒരു രോഗമല്ലെന്നും അത് മരുന്ന് മാഫിയയുടെ തട്ടിപ്പാണെന്നുമാണ് ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്. പനി വന്നാല്‍ അലോപതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോവരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്. പനിയ്ക്ക് മരുന്ന് കഴിക്കാത്തവര്‍ ആരും മരിച്ചിട്ടില്ല. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നുമടക്കം വടക്കഞ്ചേരി പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍