കോടതി ജീവനാക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

 കോഴിക്കോട് ജില്ലാ ജുഡിഷ്യല്‍ എംപ്ലോയീസ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്ലസ് ടു ,എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കോടതി ജീവനക്കാരുടെ മക്കള്‍ക്കേര്‍പ്പെടുത്തിയ പ്രഥമ വിദ്യാഭ്യാസ പുരസ്‌കാര വിതരണ ചടങ്ങ് ബഹു. കോഴിക്കോട് ജില്ലാ ജഡ്ജി എം ആര്‍ അനിത ഉദ്ഘാടനം ചെയ്തു. കോടതി സമുച്ചയത്തില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കോടതി ജീവനക്കാരുടെ മക്കള്‍ക്കുള്ള സ്വര്‍ണ നാണയവും മൊമെന്റോയും ജില്ലാ ജഡ്ജി വിജയികള്‍ക്ക് വിതരണം ചെയ്തു.മികച്ച വിജയം നേടിയ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥി കള്‍ക്കുള്ള പുരസ്‌കാരവും ക്യാഷ് അവാര്‍ഡും ബഹു കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ജി.സതീഷ് കുമാറും വിതരണം ചെയ്തു.പുരസ്‌കാര വിതരണ ചടങ്ങില്‍ സംഘം സെക്രട്ടറി എന്‍ കെ അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു.ജില്ലാ കോടതി ശിരസ്താദാര്‍ കെ പ്രേമനാഥന്‍,ഡയറക്ടര്‍മാരായ എന്‍ വി ശിവരാജന്‍, സുനില്‍കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സംഘം പ്രസിഡണ്ട് കെകെ വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍,ഡയറക്ടര്‍ കെ ദിവ്യ നന്ദി പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍