പുകവലി കൂടുന്നത് ഒറ്റപ്പെടല്‍ മൂലം: കളക്ടര്‍

വിയ്യൂര്‍: ലോക പുകയില വിരുദ്ധ ദിനം പോലീസ് അക്കാദമി സെമിനാര്‍ ഹാളില്‍ ആചരിച്ചു. ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ടുകഴിയുന്ന ആളുകളാണ് കൂടുതലായി പുകയില ഉപയോഗിച്ചുവരുന്നതു കണ്ടിട്ടുള്ളത്. അത്തരം ആളുകളെ സംരക്ഷിക്കാനുള്ള സംവിധാനം പൊതുസമൂഹം കണ്ടെത്തണമെന്നു കളക്ടര്‍ പറഞ്ഞു. ആരോഗ്യവകുപ്പും കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസും കേരള പോലീസ് അക്കാദമിയും സംയുക്തമായാണ് പുകയില വിരുദ്ധദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ.റീന അധ്യക്ഷത വഹിച്ചു. ഡോ. ടി.വി.സതീശന്‍ സന്ദേശം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിന്ദു തോമസ്, സൂപ്രണ്ട് ഓഫ് പോലീസ് റെജി ജേക്കബ്, ഡിവൈഎസ്പിമാരായ ബി.ടി.ബാലന്‍, എ.കെ.വിശ്വനാഥന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ടി.കെ.അനൂപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വലപ്പാട് ഗവ. എച്ച്എസ്എസ്, മുടിക്കോട് ജീവന്‍ജ്യോതി പബ്ലിക് സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ പ്രധാനാധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് പുകയില വിരുദ്ധ സ്‌കൂളുകളായി പ്രഖ്യാപിച്ചു. പുകയില നിയന്ത്രണ നിയമം സംബന്ധിച്ച് ഡോ. പ്രണയ് ലാല്‍ പ്രഭാഷണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍