കസ്റ്റഡി മരണംകുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി യുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നടന്നതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണ മെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടെങ്കിലും ഇതുവരെ പ്രത്യേകസംഘം രൂപീകരിച്ചില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ ക്രൈംബ്രാഞ്ച് എസ്പിമാര്‍ക്ക് ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. ഇടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീര്‌മേട് സബ്ജയില്‍ കഴിയവെ മരിച്ചത്. പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ മാസം 16നാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതും കോടതിയില്‍ ഹാജരാക്കിയതും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍