നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത

കൊല്‍ക്കത്ത: നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം അറിയിച്ച് അവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സാമ്പത്തിക കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ പിന്തുണക്കാത്ത നീതി ആയോഗിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കാന്‍ മമതയുടെ തീരുമാനം. ഈ മാസം 15ന് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അധ്യക്ഷത വഹിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, ലഫ്റ്റണന്റ് ഗവര്‍ണമാര്‍, കേന്ദ്രമന്ത്രിമാര്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും. രണ്ടാം മോദി സര്‍ക്കാറിന് കീഴില്‍ നീതി ആയോഗിന്റെ ആദ്യ യോഗമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍