നിപ്പ : സംസ്ഥാനത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നിപ്പ വൈറസ്ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നുമാണ് ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നു പറഞ്ഞ മന്ത്രി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരത്തരുതെന്നും മുന്നറിയിപ്പ് നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍