ഖത്തറിനെ തകര്‍ത്ത് അര്‍ജന്റീന കോപ്പയുടെ ക്വാര്‍ട്ടറില്‍ റിയോ

ഡി ഷാനെയ്‌റോ: ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുക ള്‍ക്ക് വീഴ്ത്തി അര്‍ജന്റീന കോപ്പ അമേരിക്കയുടെ ക്വാര്‍ ട്ടറില്‍ കടന്നു. ഇന്ന് ജയിച്ചി ല്ലെങ്കില്‍ നാണംകെട്ട് പുറത്തേ ക്ക് എന്ന നിലയിലാ യിരുന്ന മെസിയും സംഘവും കോപ്പ യില്‍ ഈ സീസണിലെ ആദ്യ ജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വയെ തോല്‍പിച്ചതോടെ അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. വെനസ്വേലയാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെസിപ്പടയുടെ എതിരാളികള്‍. മത്സരത്തിന്റെ നാലാം മിനിറ്റി തന്നെ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന മുന്നിലെത്തി. എന്നാല്‍ പൊരുതാനുറച്ചിറങ്ങിയ ഖത്തര്‍ അത്ര പെട്ടന്ന് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഫലമോ, പലവട്ടം അര്‍ജന്റൈന്‍ ഗോള്‍മുഖത്ത് ഖത്തര്‍ ഗോളവസര ങ്ങളുമായി ഇരച്ചെത്തി. പക്ഷേ, അതൊന്നും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 82ാം മിനിറ്റിട്ടില്‍ അഗ്യൂറോയാണ് അര്‍ജന്റീനയ്ക്ക് അവസാന എട്ടിലേക്കുള്ള വാതില്‍ തുറന്ന ഗോള്‍ നേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍