സിവില്‍ സര്‍വീസിലെ ദുഷിപ്പുകള്‍ സര്‍ക്കാര്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

ആലപ്പുഴ: ഭരണ നിര്‍വഹണത്തില്‍ ഒരു വിഭാഗം പുലര്‍ത്തുന്ന ദുഷിപ്പുകള്‍ സര്‍ക്കാരോ, ജനങ്ങളോ ആഗ്രഹിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിപ്പാട് റവന്യു ടവറിന്റേയും പോലീസ് പാര്‍പ്പിട സമുച്ചയത്തിന്റേയും ഉദ്ഘാടനം ഹരിപ്പാട് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി ബ്രിട്ടീഷുകാരുടെ കാലത്ത് നാട്ടുകാര്‍ക്ക് സൗകര്യങ്ങള്‍ അനുവദിക്കാതിരി ക്കാനായി രുന്നു താല്‍പര്യം. എന്നാല്‍ ഇന്ന് സിവില്‍ സര്‍വീസ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് എങ്ങനെ ആനുകൂല്യങ്ങള്‍ നല്‍കാതെയിരിക്കാം എന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്ത ചിലരുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹത മാനദണ്ഡമായി എടുത്ത് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുവപ്പുനാട ഭീതിയോടുകൂടിയാണ് ജനങ്ങള്‍ കാണുന്നത്. ഇത് പൂര്‍ണമായും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. അഴിമതി ഒരിടത്തും അനുവദിക്കില്ല, അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി നമുക്കുണ്ടെങ്കിലും ചിലയിടങ്ങളില്‍ ആ ദുഃശീലം മാറിയിട്ടില്ല. ഏത് തസ്തികയിലിരുന്നാലും അവനവന്റെ വരുമാനത്തിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണം. വലിയ ദോഷങ്ങളില്ലാത്ത ശമ്പള വ്യവസ്ഥ നല്‍കുമ്പോള്‍ മറ്റു വഴികളിലൂടെ വരുമാനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവരാണ് വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനു പകരം ജയിലില്‍ കിടന്നുറങ്ങേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് പാര്‍പ്പിട സമുച്ചയത്തിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി ജില്ല പോലീസ് മേധാവി കെ.എം. ടോമിക്ക് താക്കോല്‍ കൈമാറി നിര്‍വഹിച്ചു. താലൂക്ക് ഓഫീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മറ്റൊരിക്കലും ഇല്ലാത്ത വിധം പതിനായിരക്കണക്കിന് കെട്ടിടങ്ങളുടെ നിര്‍മാണം സംസ്ഥാനത്താകമാനം നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റവന്യു ടവറിന്റെ താക്കോല്‍ കൈമാറ്റം ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ് ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി നിര്‍വഹിച്ചു. എ.എം. ആരിഫ് എംപി, എംഎല്‍എ മാരായ യു.പ്രതിഭ, തോമസ് ചാണ്ടി, ഹരിപ്പാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയമ്മ പുന്നൂര്‍മഠം, മുന്‍ എംഎല്‍എ മാരായ ടി.കെ. ദേവകുമാര്‍, ബി. ബാബുപ്രസാദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍.നാസര്‍, എം.ലിജു, ഹൗസിംഗ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ശോശാമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 19.92 കോടി രൂപയുടെ ഭരണാനുമതിയില്‍ പണികഴിപ്പിച്ച റവന്യു ടവറിന് ഏഴ് നിലകളുണ്ട്. 23 സര്‍ക്കാര്‍ ഓഫീസുകളാണ് ഇതുവഴി ഒരു കുടക്കീ ഴില്‍ പ്രവര്‍ത്തിക്കുക. 64522 ചതുരശ്ര അടി വിസ്തീര്‍ണത്തി ലുള്ള ഈ സര്‍ക്കാര്‍ ഓഫീസ് കെട്ടിടം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍