വയനാടിന്റെ സമഗ്ര വികസനം:

രാഹുല്‍ഗാന്ധി വയനാട്ടില്‍ യോഗം വിളിക്കണമെന്ന്തി പട്ടയം ലഭിക്കുന്നതിനു വേണ്ടി തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. 
മാനന്തവാടി: വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനും ആക്കംകൂട്ടുവാനും ബന്ധപ്പെട്ട എല്ലാവിഭാഗം ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗം എംപി എന്ന നിലയില്‍ രാഹുല്‍ഗാന്ധി വിളിച്ചുകൂട്ടേണ്ടത് വയനാട്ടിലാണെന്ന് ജനാധിപത്യകേരളകോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം അഭിപ്രായപ്പെട്ടു. 28ന് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ യുഡിഎഫ് നേതാക്കളുടെ മാത്രം യോഗം അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. വയനാടിന്റെ വികസന മുരടിപ്പിനും കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം കാണുവാന്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെയും കര്‍ണാടക ഗവണ്‍മെന്റിന്റെയും സഹകരണം ഉറപ്പുവരുത്തണമെന്നും രാഷ്രീയത്തിനതീതമായി വികസന കാര്യങ്ങളില്‍ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. വയനാടിനൊരുവികസന മാര്‍ഗരേഖ എന്ന പേരില്‍ ജനാധിപത്യകേരളകോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും രാഹുല്‍ഗാന്ധിക്കും സമര്‍പ്പിച്ച പത്തിന നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പതിനഞ്ചു വര്‍ഷമായി വയനാടിന്റെ വികസനത്തിന് യാതൊന്നും ചെയ്യാന്‍ മാറിമാറി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകള്‍ക്ക് കഴിഞ്ഞില്ല. രാത്രികാല യാത്രാനിരോധനം, മെഡിക്കല്‍കോളജ്, ചുരം ബദല്‍ റോഡ്, കാര്‍ഷിക പ്രതിസന്ധി തുടങ്ങി പ്രശ്‌നങ്ങള്‍ പരിഹാരംകാണാതെ തുടരുകയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍