നാനാ പടേക്കറിനെ കുറ്റവിചാരണ ചെയ്യാന്‍ തെളിവുകളില്ലെന്ന് പോലീസ് കോടതിയില്‍

 മുംബൈ: തന്നെ ശല്യം ചെയ്‌തെന്ന ബോളിവുഡ് നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാനാ പടേക്കറിനെ തിരേ തെളിവുകളില്ലാത്തതിനാല്‍ കുറ്റവിചാരണ ചെയ്യാനാ വില്ലെന്നു ഓഷിവാര പോലീസ് മജിസ്‌ട്രേറ്റ് കോടതിയെ ബോധിപ്പിച്ചു. സാക്ഷികളെല്ലാം മൊഴി നല്കുന്നതിനു മുമ്പ് കേസ് അവസാനിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയ പോലീസ് നടപടിയെ തനുശ്രീ അപലപിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വനിതകള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയുന്ന മീ ടൂ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് തനുശ്രീ സിനിമാ മേഖലയില്‍ തനിക്കുണ്ടായ ദുരനുഭവവും പങ്കുവച്ചത്. കേസിലെ കക്ഷികളുടെ വാദം കൂടി കേട്ടശേഷമേ കേസ് അവസാനിപ്പിക്കണമോ എന്നു കോടതി വിധിക്കൂ. പോലീസ് നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു തനുശ്രീയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍