സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നു

തൃശൂര്‍: നാലുമാസം പിന്നിടു മ്പോള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 1156 പോക്‌സോ കേസുകള്‍. പോലീസിന്റെ സജീവമായ ഇടപെടലും, സ്‌കൂ ളുകളിലെ കൗണ്‍സ ലിംഗി ന്റെയുമൊക്കെ ഫലമായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെ ട്ടത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാ തിക്രമം തടയുന്ന നിയമപ്രകാരം (പോക്‌സോ) രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കേരള പോലീസ് തന്നെയാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലെന്നു പറയുന്നുണ്ടെങ്കിലും കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമം കേരളത്തില്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ലെന്ന യാഥാര്‍ഥ്യമാണ് കണക്കുകളില്‍ കാണുന്നത്. ഈ വര്‍ഷം നാലുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1156 പോക്‌സോ കേസുകളില്‍ മലപ്പുറത്താണ് കൂടുതല്‍ 176 കേസുകള്‍. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് 25 കേസുകള്‍. തിരുവനന്തപുരം സിറ്റി 50, തിരുവനന്തപുരം റൂറല്‍ 97, കൊല്ലം സിറ്റി 44, കൊല്ലം റൂറല്‍ 46, ആലപ്പുഴ 54, കോട്ടയം 64, ഇടുക്കി 44, എറണാകുളം സിറ്റി 36, റൂറല്‍ 78, തൃശൂര്‍ സിറ്റി 53, റൂറല്‍ 29, പാലക്കാട് 82, കോഴിക്കോട് സിറ്റി 36, റൂറല്‍ 58, വയനാട് 48, കണ്ണൂര്‍ 75, കാസര്‍ഗോഡ് 60, റെയില്‍വേ ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ തെരുവില്‍ കഴിയുന്ന ചെറുബാല്യങ്ങള്‍വരെ പീഡനത്തിന് ഇരയായിട്ടുണ്ട്. 2012ല്‍ പോക്‌സോ നിയമം നിലവില്‍ വന്നശേഷം 2018 നവംബര്‍ 30 വരെ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തത് 11,797 കേസുകളാണ്. 2012 നവംബറിലാണ് ആദ്യമായി പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. 2013ല്‍ കേസുകള്‍ 1016 ആയി ഉയര്‍ന്നു. 2014ല്‍ 1402. പിന്നീട് ക്രമമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 2017ല്‍ 2697 ആയിരുന്നു. 2018ലെ പോക്‌സോ കേസുകളുടെ എണ്ണം കേരളത്തില്‍ 3174 ആയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍