കോടിയേരി രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം: ബിനോയ് കോടിയേരി വിവാദത്തില്‍ സിപിഎം സംസ്ഥാന സെ ക്ര ട്ടറി കോടിയേരി ബാലകൃഷണന്‍ രാജി സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രിയുമായി എകെജി സെന്ററില്‍ നടത്തിയ കൂടിക്കാ ഴ്ച യില്‍ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനി ല്‍ ക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് വി വരം. ബിനോയ് കോടിയേരി അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടായാല്‍ സെക്രട്ടറി സ്ഥാ ന ത്തു നിന്നു മാറിനില്‍ക്കാമെന്ന അഭിപ്രായം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അടക്ക മുള്ളവരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്ര ട്ടറിയേറ്റു യോഗത്തിനു മുമ്പ് എകെജി സെന്ററില്‍ ഇന്നു രാവി ലെ യായിരുന്നു മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തിയത്. ശാന്തിഗരി ആശ്രമത്തില്‍ ആയുര്‍വേദ ചികിത്സയിലായിരുന്ന കോടിയേരി ഇന്നു രാവിലെയാണ് എകെജി സെന്ററിലെത്തിയത്. എന്നാല്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും നാളേയും മറ്റേന്നാളും ചേരുന്ന സംസ്ഥാന സമതിയിലും ബിനോയ് വിഷയം ചര്‍ച്ചയ്ക്ക് വന്നേക്കും. ബിനോയ് വിഷയത്തില്‍ ഇതുവരെ ഒരു പ്രതികരണ ത്തിന് കോടിയേരി തയാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജ യനും പ്രതികരിച്ചിട്ടില്ല. ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിയായ യുവതിയാണ് പീഡനപരാതി നല്‍കിയത്. മുംബൈ പോലീസ് ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി യിരിക്കു കയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍