ബിബിന്‍ ജോര്‍ജിന്റെ മാര്‍ഗം കളി; ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ബിബിന്‍ ജോര്‍ജ് നായകനാകുന്ന മാര്‍ഗം കളിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കുട്ടനാടന്‍ മാര്‍പാപ്പയ്ക്കു ശേഷം ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. സുരഭി സന്തോഷ്, സൗമ്യ മേനോന്‍, സിദ്ധിഖ്, ശാന്തി കൃഷ്ണ, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, ബിനു തൃക്കാക്കര എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീവന്‍, ആല്‍വിന്‍ ആന്റണി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍