ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണ്': മോദിയെ കണ്ട് അരവിന്ദ് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച് പ്രവ ര്‍ ത്തിക്കാന്‍ തയാറാണെന്ന് അറി യിക്കാനും ഡല്‍ഹിയുടെ വികസന ത്തിയായി സഹായം അഭ്യര്‍ ത്ഥിക്കാ നുമായാണ് കേജ്‌രിവാള്‍ പ്രധാനമന്ത്രി യെ കണ്ടത്. മഴക്കാലത്ത് യമുനാ നദി യില്‍ നിന്നുമുള്ള ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയെ ക്കുറി ച്ചും ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതക ളെക്കുറിച്ചും ദല്‍ഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി.പതിവില്‍ നിന്നും വിപരീതമായി സൗഹൃദത്തിന്റെ ഭാഷയിലാണ് അരവിന്ദ് കേജ്‌രിവാള്‍ മോദിയുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി സംസാരിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പിയാണ് വിജയിച്ച് കയറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് അരവിന്ദ് കേജ്‌രിവാള്‍ മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. മോദിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി തലവന്‍ കൂടിയായ അരവിന്ദ് കേജ്‌രിവാള്‍.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഇവര്‍ തമ്മിലുള്ള ശത്രുത ഏറ്റവും രൂക്ഷമായത്. ഡല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി തടസ്സം നില്‍ക്കുന്നുവെന്ന് കേജ്‌രിവാള്‍ നിരന്തരം ആരോപണം ഉയര്‍ത്തിയിരുന്നു. മാത്രമല്ല തനിക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ബി.ജെ.പിക്ക് മേല്‍ പഴി ചാരിയ കേജ്‌രിവാള്‍, തന്നെ അവര്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍