രാജ്യ പുരോഗതിയ്ക്ക് സ്ത്രീകള്‍ക്ക് വലിയ പങ്ക്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

 കൊല്ലം: മതനിരപക്ഷേ ജനാധിപത്യ രാജ്യം കെട്ടിപ്പടുക്കുന്നതിന് സ്ത്രീകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും, രാജ്യ പുരോഗതിക്ക് തൊഴിലെടുക്കുന്ന സ്ത്രീകളുടെ അധ്വാനം അനിവാരിമാണെന്നും മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. കൊല്ലം സി.കേശവന്‍ മെമ്മോറിയð ടൗണ്‍ഹാളില്‍ നടന്നു വന്ന കെഎംസിഎസ്‌യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുളള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാരുന്നു അവര്‍. സിവില്‍ സര്‍വീസില്‍ പകുതിയലധികം ജീവനക്കാര്‍ സ്ത്രീകളായുകൊണ്ടുതന്നെ സാമൂഹ്യ പ്രതിബദ്ധതയോടും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുളള ഓഫീസ് പ്രവര്‍ത്തനം രൂപപ്പെടുത്തിയെടുക്കുന്നതില്‍ വനിതാ ജീവനക്കാരുടെ ഉത്തരവാദിത്വം വലുതാണ്. ചുമതലകളില്‍ വ്യക്തമായ കാഴ്ചപ്പാടും, അഴിമതിരഹിതവും കാര്യക്ഷമവുമായ നിലപാടുകള്‍ സ്വീകരിച്ചും ജനപന്തുണയാര്‍ജിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണം. രാജ്യവും പ്രത്യേകിച്ച് സ്ത്രീസമൂഹവും വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ആചാരങ്ങളെയും വിശ്വാസങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് സ്ത്രീകളെ പുരോഗതയില്‍ നിന്നും പിന്തിരിപ്പിക്കാനുളള ശ്രമം നടക്കുന്നു. സര്‍വീസ് പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധിക്കാതെ നാനാമേഖലകളിലുമുളള സ്ത്രീകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടു മാത്രമേ സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ കഴിയുകയുളളു എന്നും മന്ത്രി പറഞ്ഞു. യൂണിയന്റെ വനിത സബ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അസീന ബീഗം അധ്യക്ഷയായ വനിതസമ്മേളനത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍കോടി, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍