തിരുവനന്തപുരം: സിനിമയില്‍ എന്നപോലെ തന്നെ ജീവിത്തിലും പലപ്പോഴും വിസ്മയം തീര്‍ക്കാറുണ്ട് മോഹന്‍ലാല്‍. അഭിനയം പോലെ തന്നെ എഴുത്തിലായാലും, ചിത്രരചനയിലായാലും, കരകൗശല വസ്തുക്കളുടെ ശേഖരണത്തിലായാലും തന്റെ ജീവിതത്തിലുടെ നീളം ആ ലാല്‍ മാജിക്ക് നമുക്ക് തെളിഞ്ഞു കാണാം. ഇപ്പോഴിതാ അത്തരത്തിലൊരു വിസ്മയം മോഹന്‍ലാലിനായി ഒരുങ്ങുകയാണ്.
ലോകഇതിഹാസം മഹാഭാരത കഥാസന്ദര്‍ങ്ങളെല്ലാം ഒത്തുചേരുന്ന കൂറ്റന്‍ വിശ്വരൂപം ശില്പമാണ് കോവളത്തെ വെള്ളാറില്‍ ലാലിനായി തയ്യാറെടുക്കുന്നത്. ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ടുകൊണ്ട് ഒരുങ്ങുന്ന ഈ ശില്പത്തിന് 10 അടി ഉയരമാണുള്ളത്. ലോകത്തില്‍ തന്നെ ഇത്തരത്തിലൊരെണ്ണം ഇതാദ്യമാണെന്ന് മുഖ്യ ശില്പി നാഗപ്പന് പറയുന്നു.
മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുള്‍പ്പെട്ടതാണ് വിശ്വരൂപം. മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണന്. സൂക്ഷ്മതയും അതിലേറെ ക്ഷമയും വേണ്ട പരിശ്രമം ഒന്നര വര്‍ഷത്തിനു ശേഷമാണ് പൂര്‍ണതയിലേക്ക് കടക്കുന്നതെന്നു ശില്പി. ഏദേശം 400 കഥാപാത്രങ്ങളാണ് പീഠത്തിലുള്ളത്. രണ്ട് വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മിച്ച വിശ്വരൂപം മോഹന്‍ലാല്‍ വാങ്ങിയിരുന്നു. ശില്പം ഇഷ്ടപ്പെട്ടോടെ താരം വലിയ വിശ്വരൂപത്തിനും ഓര്‍ഡര്‍ നല്‍കുകയായിരുന്നു. രാധാകൃഷ്ണന്, രാമചന്ദ്രന്, പീഠം വിജി, സജി, ഭാഗ്യരാജ്, സോമന് എന്നിവര്‍ ശില്‍പ്പ നിര്‍മ്മാണത്തില്‍ നാഗപ്പനൊപ്പമുണ്ട്.

0 അഭിപ്രായങ്ങള്‍