ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോടതിയില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

കോഴിക്കോട്: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും കോര്‍ട്ട് മെന്റ്‌സ് കാലിക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോടതി അങ്കണത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.രണ്ടാം അഡീഷണല്‍ ജില്ലാ ജഡ്ജിയും ,ഫോറസ്റ്റ് ട്രൈബ്യൂണലുമായ കെ.അനന്ത കൃഷ്ണ നാവഡ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എം.ആര്‍.അനി ത ഉദ്ഘാടനം ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ജി.സതീഷ് കുമാര്‍,ജില്ലാ കോടതി ശിരസ്തദാര്‍ കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.കോര്‍ട്ട്‌മെന്റ്‌സ് പ്രസിഡണ്ട് കെ.മനോജ് കുമാര്‍ സ്വാഗതവും സെക്രട്ടറി പി.നളിനാക്ഷന്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍