ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വന്‍കുറവ്

സൂറിച്ച്: രാജ്യത്തെ കോടീശ്വര ന്മാരും വമ്പന്‍ കമ്പനികളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചി രിക്കുന്ന പണം കുറഞ്ഞു.2018ലെ കണക്കുപ്രകാരം ആറ് ശതമാ നമാണ് കുറവുണ്ടായത്. ഇതുപ്ര കാരം 6,757 കോടി രൂപയായാണ് കുറഞ്ഞത്.ഇരുപതുവര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ ഇത്രയും കുറവുണ്ടാകുന്നത്. വിദേശികള്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിലും നാല് ശതമാനത്തി ലേറെ കുറവുണ്ടായിട്ടുണ്ട്. ഇവരുടെ പണം മൊത്തം 99 ലക്ഷം കോടി രൂപയോളം വരും.സൂറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്‍ട്രല്‍ ബാങ്കിങ് അതോറിറ്റിയാണ് ഇക്കാ ര്യം വ്യക്തമാക്കിയത്.2006ലാണ് സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാ രുടെ പണം കുമിഞ്ഞുകൂടിയത്. 23,000 കോടി രൂപയായിരുന്നു മൊ ത്തം നിക്ഷേപം.2011ലും 2013ലും 2017ലുമാണ് ഇന്ത്യന്‍ നിക്ഷേപം സ്വിസ് ബാങ്കുകളില്‍ കുമിഞ്ഞുകൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍