ദുല്‍ഖര്‍ ചിത്രത്തില്‍ സുരേഷ് ഗോപി

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ നായകനായി സുരേഷ് ഗോപി അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
പൂര്‍ണമായും ചെന്നൈയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
രാഷ്ട്രീയത്തില്‍ സജീവമായശേഷം അഭിനയരംഗത്തുനിന്ന് മാറി നില്‍ക്കുന്ന സുരേഷ്‌ഗോപി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സുരേഷ് ഗോപിയുടെ നായികയായി ഏറെക്കാലത്തിനുശേഷം ശോഭന അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നസ്രിയയും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍