വിട വാങ്ങിയത് ജനകീയനായ ഡോക്ടര്‍

കോഴിക്കോട് : ജനകീയനായ ഡോക്ടര്‍ വിട വാങ്ങി .സാധാരണ ക്കാരുടെ ഡോക്ടര്‍ ആയിരുന്നു ഇന്നലെ അന്തരിച്ച ഡോ.പി.ശങ്കരന്‍ കുട്ടി വാരിയര്‍.ഫീസ് ചോദിച്ചു വാങ്ങുന്ന ശീലം അദ്ദേഹത്തി നില്ലാ യിരുന്നു.നിര്‍ധന രോഗികള്‍ക്ക് ചികിത്സ സൗജന്യ മായിരുന്നു. പ്രശ സ്തനായ ശസ്ത്രക്രിയാ വിദഗ്ധനായിരുന്നിട്ടും അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുമായിരുന്നുള്ളൂ.കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം മുന്‍ മേധാവിയും കോഴി ക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ (ജനറല്‍ വിഭാഗം) ഡോക്ടറുമായിരുന്നു.ഇന്നലെയായിരുന്നു അന്ത്യം.82 വയസ്സായി രുന്നു. കോട്ടക്കല്‍ പന്ന്യംമ്പള്ളി വാരിയത്ത് പി.വി.ഈശ്വരവാ രിയരുടെയും മാധവിക്കുട്ടി വാര്യസാരുടെയും മകനാണ്.കോട്ടക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍,കോഴിക്കോട് സാമൂതിരി രാജ സ്‌കൂള്‍-കോ ളേജ്,മദ്രാസ്സ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാ യി രുന്നു വിദ്യാഭ്യാസം.ഡോ.മാലതി എസ്.കെ.വാരിയര്‍( കോഴി ക്കോ ട് ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രി ശിശുരോഗ വിദഗ്ധ) മക്കള്‍ : ഡോ. മിനി വാരിയര്‍ ( കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രി) അനിത അനിരുദ്ധ് മരുമക്കള്‍:ഡോ.നാരായണന്‍ കുട്ടി വാരിയര്‍(എം.വി.ആര്‍.ക്യാന്‍സര്‍ സെന്റര്‍) അനിരുദ്ധ് (ഐ.ടി. എ ഞ്ചി നീയര്‍, പൂനൈ) 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍