സംസ്ഥാനത്ത് കൂടുതല്‍ ശിശുസൗഹൃദ പോലീസ് സ്‌റ്റേഷനുകള്‍ വരുന്നു

54 സ്‌റ്റേഷനുകള്‍ കൂടി ശിശുസൗഹ്യദ സ്‌റ്റേഷനുകളാകുന്നു

ആദിത്യ തളിയാടത്ത്

കോഴിക്കോട്:കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തുടനീളം കുടുതല്‍ ശിശുസൗഹ്യദ പോലീസ് സ്‌റ്റേഷനുകള്‍ വരുന്നു. നിലവില്‍ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന്‍ മാത്രമാണ് ശിശുസൗഹ്യദ പോലീസ് സ്‌റ്റേഷന്‍. കൂടാതെ നല്ലളം,മാറാട്,വനിത സ്‌റ്റേഷന്‍ എന്നിവയാണ് ശിശുസൗഹ്യദ സ്‌റ്റേഷനുകളാകുന്നത്.ഇതിന്റെ ഭാഗമായി റിട്ട.അദ്ധ്യാപകരും,ചൈല്‍ഡ് വെല്‍ ഫെയര്‍ മേഖലയിലെ പ്രമുഖരും ചേര്‍ന്ന് സ്‌റ്റേഷനിലെ ഉദ്ദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ആറ് ശിശുസൗഹ്യദ പോലീസ് സ്‌റ്റേഷനുകള്‍ക്ക് പുറമെ 54 സ്‌റ്റേഷനുകള്‍ കൂടി നിലവില്‍ വരുന്നു.പോലീസ് നടപ്പിലാക്കുന്ന ചില്‍ഡ്രന്‍സ് ആന്റ് പോലീസസ്(കാപ്)പദ്ധതിയുടെ ഭാഗമായാണ് പോലീസ് സ്‌റ്റേഷനുകള്‍ ശിശുസൗഹ്യദമാക്കുന്നത്. കുട്ടികള്‍ക്ക് പോലീസ് സ്‌റ്റേഷനുകളോടുള്ള പേടി മാറ്റി സൗഹ്യദപരമായ ഒരു അന്തരീക്ഷം സ്യഷ്ടിക്കുവാനും,അതിലൂടെ കുട്ടികളുടെ പൂര്‍ണ സംരക്ഷണം ഉറപ്പ് വരുത്തുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.കുട്ടികളെ പോലീസ് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കാന്‍ പറ്റാത്തതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി ഒരു സ്‌റ്റേഷന്‍ എന്ന ഉദ്ദേശത്തോടെയും മാതാപിതാക്കളുടെ കൂടെ സ്‌റ്റേഷനില്‍ വരുന്ന കുട്ടികള്‍ക്ക് ഇരിക്കാനും കളിക്കാനുമുള്ള സൗകര്യവും ഇവിടെ ചെയ്യുന്നുണ്ട്. ബസ് കിട്ടാതെ വരുമ്പോഴും,ഒറ്റക്ക് എവിടെയെങ്കിലും പെട്ട്‌പോകുമ്പോഴും വന്നിരിക്കാനും ഒരിടം.വളരെ വ്യത്യസ്തവും കുട്ടികളെ ആകര്‍ഷിക്കതക്ക വിധത്തിലുമാണ് സ്‌റ്റേഷനുകളുടെ നിര്‍മാണം.കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പതിപ്പിച്ച ചുവരുകളും കളിപ്പാട്ടങ്ങളും,വായിച്ചിരിക്കാന്‍ പുസ്തകങ്ങളുടെ അറിവിന്റെയും ലോകവും. കുട്ടികള്‍ക്കൊപ്പം അമ്മമാര്‍ക്കും വിശ്രമിക്കുവാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരിക്കാനായി കസേര,ബെഞ്ച്,മേശ എന്നിവയും ചെറിയ കുട്ടികള്‍ക്കായി തൊട്ടിലും കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫെയറടക്കം എല്ലാ സൗകര്യവും.ഇതിനെല്ലാം ആയി ഓരോ സ്‌റ്റേഷനുകള്‍ക്കും 9ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍