ഷൂട്ട് ഔട്ടില്‍ പരാഗ്വെയെ തോല്‍പ്പിച്ച് ബ്രസീല്‍ സെമിയില്‍

പോര്‍ട്ടോ അലെഗ്രെ: പരാഗ്വെ യെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ബ്ര സീല്‍ കോപ്പ അമേരിക്കയുടെ സെമിയില്‍ കടന്നു. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ബ്രസീല്‍ വിജയ ത്തിലേക്ക് കുതിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമ നില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയാ യിരു ന്നു. പാരെഗ്വയുടെ ആദ്യ കിക്ക് ബ്രസീല്‍ഗോള്‍കീപ്പര്‍ ആലിസന്‍ ബെക്കര്‍ രക്ഷപെടുത്തി. നാലാം കിക്ക് പുറത്തേയ്ക്കടിച്ചു കളഞ്ഞു. ബ്രസീലിന്റെ ഫര്‍മിനോയ്ക്കും പെനല്‍റ്റി ലക്ഷ്യത്തിലെ ത്തിക്കാന്‍ കഴിഞ്ഞില്ല.58ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഫാബിയന്‍ ബല്‍ബ്യൂന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് പത്തുപേരുമായാണ് പരാഗ്വെ മത്സരിച്ചത്. ഇന്ന് ബെലോഹൊ റിസോണ്ടയില്‍ നടക്കുന്ന അര്‍ജന്റീന വെനസ്വേല മത്സരത്തിലെ വിജയികളെയാകും സെമിയില്‍ ബ്രസീല്‍ നേരിടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍