കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കരുനാഗപ്പള്ളി : അന്നദാതാക്കളായ കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തേവലക്കര പടിഞ്ഞാറ്റക്കര കൈപ്പുഴ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റിഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആഴ്ചച്ചന്തയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം സംരംഭകരാകാനുള്ള ശ്രമവും നടത്തണം. വ്യവസായാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശീതളപാനീയങ്ങളേക്കാള്‍ എന്ത് കൊണ്ടും നല്ലത് ആരോഗ്യം നിലനിറുത്തുന്ന കേര പോലുള്ള പാനീയങ്ങളാണ്. ഇപ്പോള്‍ ചെറുപ്പക്കാരും കൃഷിയിലേക്ക് കടന്നുവരുന്നത് ആശ്വാസകരമായ കാര്യമാണന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. എന്‍. വിജയന്‍പിള്ള എം.എല്‍.എ , കൈപ്പുഴ സഹകരണ സംഘം പ്രസിഡന്റ് കാഞ്ഞിരവിളയില്‍ ഷാജഹാന്‍ , ജനപ്രതിനിധികളായ ബിന്ദ്യാ അജയന്‍ , പ്രീയങ്കാ സലിം, രാജേഷ് കുമാര്‍, കെ. തങ്കമണിപ്പിള്ള, ആശാ ശശിധരന്‍, ഓഫീസര്‍മാരായ ബിനീഷ , സ്മിത, സോണല്‍ സലിം ,വയലുവീട്ടില്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍