രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി: മകന്റെ തോല്‍വിയില്‍ സച്ചിന്‍ പൈലറ്റിനെതിരേ ഗെലോട്ട്

ജയ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. മകന്‍ വൈഭവ് ഗെലോട്ടിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സച്ചിന്‍ പൈലറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തു വന്നു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ജോധ്പുരില്‍ വൈഭവ് തോറ്റത് പിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിന്റെ വീഴ്ചയാണ്. ഇതിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കണമെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗെഹ്ലോട്ട് പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് 25 സീറ്റുകളിലാണ് പരാജയപ്പെട്ടത്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണോ പിസിസി അധ്യക്ഷനാണോ എന്ന് ചോദിച്ചാല്‍ അത് ഇരുകൂട്ടര്‍ക്കും തുല്യമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. അതേസമയം, ഗെലോട്ടിന്റെ പ്രസ്താവനയില്‍ പൈലറ്റ് പ്രതികരിച്ചിട്ടില്ല.നിപ്പ; സംസ്ഥാനത്തിന്റെ പ്രതിരോധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് കേന്ദ്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍