കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കും: ആഭ്യന്തര മന്ത്രാലയം

തൃശൂര്‍: ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവെന്നും എന്നാല്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ടി.എന്‍ പ്രതാപന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ ജമ്മു കശ്മീരിലേത് ഗുരുതരമായ പ്രശ്‌നമാണെന്ന് കണക്കുകളും പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെട്ടതും 2018ല്‍ ആണ്. സിവിലിയന്മാരുടെ മരണനിരക്കിലും വര്‍ദ്ധനവുണ്ട്. 2017ല്‍ 40പേരും 2018ല്‍ 39 പേരും കൊല്ലപ്പെട്ടു. തീവ്രവാദ ആക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും കണക്കുകളിലും 2017നേക്കാള്‍ ഇരട്ടി വര്‍ദ്ധനവുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ലഭ്യമാക്കിയ കണക്കുകളില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍