കോഴിക്കോട് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്

കോഴിക്കോട്: കാലവര്‍ഷം തുടങ്ങിയതോടെ കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറി. മാവൂര്‍ റോഡ് ജംഗ്ഷനിലും ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് മുന്‍വശത്തും മാനാഞ്ചിറ സ്‌ക്വയറിന് ചുറ്റിലുമായും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.മഴ പെയ്ത് തുടങ്ങുമ്പോഴേക്കും നഗരത്തിലെ റോഡുകളും പ്രധാനയിടങ്ങളും വെള്ളക്കെട്ടിലാവുന്ന സ്ഥിതിയാണ്. സമീപങ്ങളിലെ കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇതോടെ വെള്ളം കയറുന്നു.വര്‍ഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പ്രശ്‌നത്തിന് പരിഹാരമായി 2008ല്‍ കോര്‍പറേഷന്‍ സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ അഴുക്കുചാല്‍ പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി ഓടകളെ ബന്ധിപ്പിക്കുന്ന കലുങ്കുകളുടെ ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തിയും നടന്നിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍