അണ്ണാ ഡിഎംകെയുടെ തലപ്പത്ത് പളനിസ്വാമി പനീര്‍ശെല്‍വം ദ്വയം തുടരും

ചെന്നൈ:ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ അണ്ണാ ഡിഎംകെയുടെ നിയന്ത്രണം ഒരൊറ്റ നേതാവിന്റെ കീഴിലാക്കണമെന്ന ആവശ്യംതള്ളി പാര്‍ട്ടി നേതൃത്വം. പാര്‍ട്ടിയുടെ നിയന്ത്രണം മുഖ്യമന്ത്രി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും ഒന്നിച്ചുനിര്‍വഹിക്കാന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. ഇരുനേതാക്കള്‍ക്കും സമ്പൂര്‍ണാധികാരം ഉറപ്പാക്കുന്ന നിലവിലുള്ള സംവിധാനം തുടരുമെന്നു മുതിര്‍ന്ന നേതാക്കളായ ആര്‍. വൈദ്യലിംഗം, സംസ്ഥാനമന്ത്രിമാരായ ഡി.ജയകുമാര്‍, കെ.ടി. രാജേന്ദ്ര ബാലാജി എന്നിവര്‍ അറിയിച്ചു. ഉടന്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി ഒരുങ്ങാന്‍ നേതൃത്വം അണികളോടു നിര്‍ദേശിച്ചു. ഇരട്ടനേതൃത്വമെന്ന രീതി തുടരുമെന്നു വൈദ്യലിംഗം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എംപിമാരും എംഎല്‍എമാരും മന്ത്രിമാരുമുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍