ഉറക്കമുണര്‍ത്താതെ വിമാന ജീവനക്കാര്‍ പോയി; ഒടുവില്‍ യാത്രക്കാരിയുടെ സാഹസിക രക്ഷപെടല്‍

ടോറന്റോ: വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയ യാത്രക്കാരിയെ ഉണര്‍ത്താതെ വിമാന ജീവനക്കാര്‍ ഇറങ്ങിപ്പോയി. കാനഡയിലെ ടോറന്റോയില്‍ വന്നിറങ്ങിയ എയര്‍ കാനഡ വിമാനത്തിലുണ്ടായിരുന്ന ടിഫാനി ആഡംസിനാണ് ദുരനുഭവം നേരിട്ടത്. യുവതിയുടെ അനുഭവം സുഹൃത്തായ ഡിയാന്ന നോയല്‍ ഡെയ്‌ലാണ് എയര്‍ കാനഡയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.
ജൂണ്‍ ഒമ്പതിനു ക്യുബെക് നഗരത്തില്‍ നിന്ന് ടോറന്റോ പിയഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം പാതിയാത്ര പിന്നിട്ടത്തോടെ ടിഫാനി ഉറക്കം തുടങ്ങിയിരുന്നു. രാത്രിയോടെ ടോറന്റോയില്‍ എത്തിയ വിമാനത്തില്‍ നിന്ന് മറ്റു യാത്രക്കാര്‍ ഇറങ്ങുമ്പോഴും ടിഫാനി എഴുന്നേറ്റിരുന്നില്ല. ഇക്കാര്യം ശ്രദ്ധിക്കാതെ എന്‍ജിന്‍ ഓഫ് ചെയ്തു പൈലറ്റും ജീവനക്കാരും സ്ഥലംവിടുകയായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്തു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉറക്കമുണര്‍ന്നത്. അപ്പോള്‍ കൂരിരുട്ടത്ത് തണുത്തുറഞ്ഞ് സീറ്റ് ബെല്‍റ്റിട്ട നിലയിലായിരുന്നു. 
മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ ഭയന്നുപോയെന്നും ടിഫാനി പറയുന്നു. കൂരിരുട്ടത്ത് തപ്പിതടഞ്ഞ് മൊബൈല്‍ ഫോണ്‍ എടുത്ത് സുഹൃത്തിനെ വിളിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ ചാര്‍ജ് തീര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫായി. എന്‍ജിന്‍ ഓഫായതിനാല്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ടിഫാനി പറയുന്നു. പിന്നീട് കോക്പിറ്റില്‍ നിന്ന് കണ്ടെത്തിയ ടോര്‍ച്ച് ഉപയോഗിച്ച് വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നു ടോര്‍ച്ച് വെളിച്ചത്തില്‍ പ്രധാന ക്യാമ്പിന്റെ അടുത്തെത്തി വാതില്‍ തുറന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍