കരിപ്പൂരില്‍ വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറിയത് പ്രതികൂല കാലാവസ്ഥ കാരണം

കൊണ്ടോട്ടി: അബുദാബിയില്‍നിന്നു കരിപ്പൂരിലെത്തിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറി. തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഇന്നലെയാണ് സംഭവം.പുലര്‍ച്ചെ 5.15ന് എത്തിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇ.വൈ250 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നാലേമുക്കാ ലിനായി രുന്നു വിമാനം കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്നത്. മൂടിക്കെട്ടിയ കാലാവസ്ഥയായതിനാല്‍ അഞ്ചേകാലോടെയാണ് ലാന്‍ഡ് ചെയ്തത്. 135 യാത്രക്കാരാണ് ഉണ്ടായിരുന്നത്. റണ്‍വേ യുടെ കിഴക്കു ഭാഗത്ത് ലാന്‍ഡ് ചെയ്ത വിമാനം നേര്‍രേഖ വിട്ടു വലതു വശത്തേക്ക് തെന്നിനീങ്ങി. റണ്‍വേയുടെ വശങ്ങളില്‍ സ്ഥാപിച്ച ലീഡിംഗ് ലൈറ്റുകള്‍ക്കു മുകളിലൂടെ കയറി 200 മീറ്ററോളം മാറിപ്പോയ ശേഷമാണ് റണ്‍വേയില്‍ തിരികെ പ്രവേശിച്ചത്. അഞ്ച് ലീഡിംഗ് ലൈറ്റുകളും വിമാനത്തിന്റെ വലതുവശത്തെ രണ്ടു ചക്രങ്ങളും തകര്‍ന്നു. പൈലറ്റിനു വിമാനം വീണ്ടും റണ്‍വേയില്‍ തിരിച്ചെത്തിക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. റണ്‍വേയില്‍ നിശ്ചയിച്ച പരിധിക്കു പുറത്താണ് വിമാനം പ്രവേശിച്ചത്. പിന്നീട് വിമാനം റണ്‍വേ ഏപ്രണില്‍ എത്തിച്ചതിനു ശേഷം യാത്രക്കാരെ പുറത്തിറക്കി. അപകടത്തിനു കാരണം പ്രതികൂല കാലാവസ്ഥ യെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മഴയാണ് വിമാന ലാന്‍ഡിംഗിനെ ബാധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍