ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തില്‍ വര്‍ധന

മുംബൈ: ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നു പ്രതിസന്ധിയിലായ ഇന്ത്യയിലെ വ്യോമഗതാഗത രംഗം തിരിച്ചുവരവില്‍. മേയില്‍ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതാണ് വ്യോമഗതാഗത രംഗത്ത് ഉണര്‍വ് പകര്‍ന്നിരിക്കുന്നത്.ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചശേഷമുള്ള ആദ്യമാസമായ മേയില്‍1.2 കോടി ആളുകളാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 1.18 കോടിയായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന 2.9 ശതമാനം വര്‍ധന രാജ്യത്തെ ഗതാഗതമേഖല അഭിവൃദ്ധിപ്പെടുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷം ഏപ്രിലില്‍ വിമാനയാത്രികരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 4.5 ശതമാനം കുറഞ്ഞിരുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് മേയില്‍ കൂടുതല്‍ വിപണി പങ്കാളിത്തം കൈയാളിയത്; 49 ശതമാനം. സ്‌പൈസ് ജെറ്റിന് 14.8 ശതമാനം വിപണി പങ്കാളിത്തം ലഭിച്ചു.എയര്‍ ഇന്ത്യക്ക് 13.5 ശതമാനവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍