കോപ്പ ; ഇക്വഡോറിനെ കീഴടക്കി ചിലി ക്വാര്‍ട്ടറില്‍

സാല്‍വഡോര്‍: കോപ്പ അമേ രി ക്ക ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചിലെ ക്വാര്‍ട്ടറില്‍. 2-1ന് ഇക്വഡോറി നെ കീഴടക്കിയാണ് ചിലെ ഗ്രൂപ്പ് സിയില്‍നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പി ച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ചിലെ എട്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ കണ്ടെത്തി യിരുന്നു. ജോസ് പെട്രോ ഫ്യൂന്‍സാലിഡയാണ് ആദ്യ ഗോള്‍ നേടി യത്. എന്നാല്‍ 26ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയയിലൂടെ ഇക്വഡോ ര്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ചിലെ ലീ ഡ് ഉയര്‍ത്തി. 51ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസാണ് ചിലെയുടെ വിജയഗോള്‍ കണ്ടെത്തിയത്. ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങളും ജയിച്ച ചിലെ ആറ് പോയിന്റുകളുമായി പട്ടികയില്‍ ഒന്നാമതാണ്. നാല് പോയിന്റുള്ള ഉറുഗ്വെയാണ് രണ്ടാമത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍