സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍


 കൊച്ചി: സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 320 വര്‍ധിച്ച് 25,440 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ വര്‍ധിച്ചു. ഇന്നലെ മാത്രം 560 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഇരുപത്തിയയ്യായിരത്തിലേക്ക് സ്വര്‍ണ വില കടന്നു. നേരത്തെ ഈ വര്‍ഷം ഫെബ്രുവരിയിലും പവന് ഇരുപത്തിയയ്യായിരത്തിന് മുകളിലെത്തിയെങ്കിലും പിന്നീട് താഴേക്കുവന്നിരുന്നു. മാസങ്ങളായി സ്വര്‍ണവില മുകളിലേക്ക് കുതിച്ചുകയറുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍