അല്ലു അര്‍ജുന്റെ അച്ഛനായി ജയറാം

അല്ലു അര്‍ജുന്റെ അച്ഛനായി ജയറാം എത്തുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് ജയറാം അല്ലു അര്‍ജുന്റെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ ജയറാമിന്റെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സത്യരാജ് ആണ്. അനുഷ്‌ക്ക ഷെട്ടി നായികയായ ബാഗമതിയാണ് ജയറാം അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. പൂജ ഹെഗ്ഡയാണ് സിനിമയിലെ നായിക. തബു, ഹെയ്തിക ശര്‍മ എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്. രാധാകൃഷ്ണയും അല്ലു അരവിന്ദുമാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍