ബാങ്കുകള്‍ 7913.61 കോടി വായ്പ നല്‍കി; അനുപാതത്തില്‍ ഇടുക്കി ഒന്നാമത്

ഇടുക്കി: ജില്ലയിലെ ബാങ്കുകള്‍ 2018-19 സാമ്പത്തിക വര്‍ഷം 7913.61 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതില്‍ 6886.88 കോടി രൂപ മുന്‍ഗണനാ വിഭാഗത്തിലാണ് നല്‍കിയത്. 
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വായ്പയായി 4257.45 കോടിയും കാര്‍ഷികേതര വായ്പയായി 589.83 കോടിയും മുന്‍ഗണനാ വിഭാഗത്തില്‍ 2039.60 കോടിയും വായ്പയായി അനുവദിച്ചു. 201819 സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകളുടെ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 14.79 ശതമാനം വര്‍ധിച്ച് 8221.73 കോടിയായി. ബാങ്ക് വായ്പ 15.98 ശതമാനം വര്‍ധിച്ച് 10343.69 കോടിയായി. വായ്പാ നിക്ഷേപാനുപാതം 125.73 ശതമാനമാണ്. ഇത് സംസ്ഥാനത്ത് തന്നെഏറ്റവും ഉയര്‍ന്നതാണ്. പ്രളയ ദുരിതാശ്വാസ പദ്ധതിയായ റീ സര്‍ജന്റ് കേരള ലോണ്‍ സ്‌കീം പദ്ധതിയില്‍ 189 കുടുംബശ്രീ ഗ്രൂപ്പുകളിലൂടെ 370 പേര്‍ക്ക് 3.61 കോടി രൂപ വായ്പ നല്‍കി. ഉജ്ജീവന പദ്ധതി പ്രകാരം രണ്ട് കോടി വായ്പ അനുവദിച്ചു. ജില്ലയുടെ വികസനത്തില്‍ ബാങ്കുകളുടെ പങ്ക് വലുതാണെന്നു ജില്ലാകളക്ടര്‍ പറഞ്ഞു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വേദ് പ്രകാശ് അറോറ, ആര്‍ബിഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ വി. ജയരാജ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ നായര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. വ്യവസായ വകുപ്പ്, ഖാദി വില്ലേജ് ബോര്‍ഡ്, കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വകുപ്പ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍, റബര്‍ ബോര്‍ഡ് എന്നീ വകുപ്പുകളുടെ ജില്ലാ മേധാവികളും പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍