5ജി സേവനങ്ങള്‍ക്കുള്ള തുക പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത്:കുവൈത്തില്‍ അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകാന്‍ സേവനദാതാക്കള്‍ പത്തുലക്ഷം ദീനാര്‍ അടക്കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. മുഴുവന്‍ തുകയും ഒറ്റത്തവണയായാണ് മന്ത്രാലയം ഈടാക്കുക. ജൂണ്‍ പതിനഞ്ച് മുതലാണ് കുവൈത്തില്‍ ഫൈവ് ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുക. 5ഏ നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പാക്കിയ മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറാനൊരുങ്ങുകയാണ് കുവൈത്ത്. ജൂണ്‍ മധ്യത്തോടെ രാജ്യത്ത് 5ഏ സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്ന് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി റെഗുലേറ്ററി അതോറിറ്റി സിട്ര ചെയര്‍മാന്‍ സാലിം അല്‍ ഉതൈന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 5ഏ സര്‍വിസ് നല്‍കുന്നതിന് പകരമായി ഇന്റര്‍നെറ്റ് മൊബൈല്‍ കമ്പനികളില്‍ നിന്ന് 10 ലക്ഷം ദിനാര്‍ വീതം ഈടാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഒറ്റത്തവണയായാണ് തുക ഈടാക്കുക. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നല്‍കുന്ന വിവിധ സൗകര്യങ്ങളുടെ വാടക വാര്‍ത്താവിനിമയ മന്ത്രാലയം ജനുവരിയില്‍ വര്‍ധിപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ ആന്റിന സ്ഥാപിച്ചതിനുള്ള വാടകയും വന്‍ തോതില്‍ വര്‍ധിപ്പിച്ചു. ഇതിനൊപ്പം 5ഏ സേവനങ്ങള്‍ക്കായും വന്‍ തുക മുടക്കേണ്ടി വരുന്നത് കമ്പനികളുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍