2100 കര്‍ഷകരുടെ വായ്പ തിരിച്ചടച്ച് അമിതാഭ് ബച്ചന്‍

മുംബൈ: കടക്കെണിയിലായ കര്‍ഷകരുടെ വായ്പ തിരിച്ചടച്ച് നടന്‍ അമിതാഭ് ബച്ചന്‍. ബിഹാറിലെ 2100 കര്‍ഷകരുടെ വായ്പയാണ് ഇത്തരത്തില്‍ തിരിച്ചടച്ചതെന്ന് ബച്ചന്‍ ബ്ലോഗില്‍ അറിയിച്ചു. താന്‍ വാക്കു പാലിച്ചെന്നും ബാങ്കിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് 2100 കര്‍ഷകരുടെ വായ്പ ബാധ്യത ഏറ്റെടുത്തു തിരിച്ചടച്ചതെന്നും അമിതാഭ് ബച്ചന്‍ അറിയിച്ചു. ഇവരില്‍ ചിലരെ നേരിട്ടു വിളിച്ച് വായ്പ തിരിച്ചടച്ചതിന്റെ രേഖകള്‍ അഭിഷേക് ബച്ചന്‍, ശ്വേത ബച്ചന്‍ എന്നിവര്‍ ചേര്‍ന്നു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശിലെ ആയിരത്തോളം കര്‍ഷകരുടെ വായ്പ വീട്ടാന്‍ ബോളിവുഡിന്റെ ബിഗ്ബി സഹായം നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍